അഡ്മിനിസ്ട്രേറ്ററിന്റെ ഭൂമി ഏറ്റെടുക്കല്‍ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്.
കവരത്തി : ലക്ഷദ്വീപില്‍ കവരത്തിയില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി. അഡ്മിനിസ്ട്രേഷന്റെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുട ര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൊടികള്‍ അവര്‍ തന്നെ നീക്കി. എന്നാല്‍ നടപടികള്‍ ഉപേക്ഷി ക്കുകയാണെന്ന സൂചന നല്‍കിയിട്ടില്ല.
വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ഭരണകൂടം മുന്നോട്ടു വന്നത് വലിയ പ്രതി ഷേ ധത്തിന് ഇടയാക്കിയിരുന്നു. കവരത്തിയില്‍ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയിലാണ് റവന്യു വകു പ്പ് കൊടി നാട്ടിയത്. കൊടികള്‍ കണ്ടപ്പോഴാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നു ണ്ടെന്ന് അറിഞ്ഞതെന്നായിരുന്നു സ്ഥലം ഉടമകള്‍ പറഞ്ഞത്. എന്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടു ക്കുന്നതെന്ന് പ്രദേശവാസികളില്‍ ആരെയും അറിയിച്ചിരുന്നില്ല.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്‍.ഡി.എ.ആറിന്റെ കരടു രൂപരേഖ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. ഈ കരട് നിയമം അതേ പടി നടപ്പാക്കേണ്ടതുണ്ടോ എന്നതി ല്‍ തീരുമാനം ആയിട്ടില്ല. ഇതിനടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോയത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് വിവാദ നയ ങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളും ഉണ്ടായത്. ഇതിനെതിരെ കൂടിയായിരുന്നു ലക്ഷദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.