ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്‌ളഷിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണമായും ലക്ഷദ്വീപി ല്‍ ചിത്രീകരിച്ച ഫ്‌ളഷ് ഉടന്‍ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാ ജ്യാന്തര ശ്രദ്ധ നേടിയ നടിയും മോഡലും സംവിധായികയുമാണ് ഐഷാ സുല്‍ത്താന
കൊച്ചി: ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാസുല്‍ ത്താ നയുടെ പുതിയ ചിത്രം ഫ്‌ളഷിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഫ്‌ളഷ് ഉടന്‍ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാജ്യാന്തര ശ്രദ്ധ നേടിയ നടിയും മോഡലും സംവിധായികയുമാണ് ഐഷാ സുല്‍ത്താ ന. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യസംവിധായിക കൂടിയാണ് ഐഷ. ഏ റെ കാത്തിരിപ്പിനൊടുവിലാണ് ഫ്‌ളഷ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഐഷാ സുല്‍ത്താന ഫെയ്‌സ് ബുക്ക് പേജില്‍ റിലീസ് ചെയ്തു.
ലക്ഷദ്വീപിന്റെ ജീവനും ജീവിതവുമാണ് ഫ്‌ളഷിന്റെ ഇതിവൃത്തം. പ്രകൃ തി സൗന്ദര്യം കൊണ്ട് ലോക പ്രശ സ്തമായ ലക്ഷദ്വീപിന്റെ സൗന്ദര്യം ഫ്‌ള ഷില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ലക്ഷദ്വീപിന്റെ രാഷ്ട്രീയം, പരിസ്ഥിതി, സംസ് ക്കാരം തുടങ്ങിയവയെല്ലാം ഫ്‌ളഷില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഐഷാ സുല്‍ത്താന പറഞ്ഞു. ഏറെ പിന്നോക്കം നില്‍ക്കുന്ന ജന വിഭാഗമാണ് ലക്ഷദ്വീപിലേത്. ഒട്ടേറെ സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നവരാണ് ലക്ഷ ദ്വീപ് നിവാസികള്‍. ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ജീവിതമാണ് ഫ്‌ളഷിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഞങ്ങളുടെ സമൂഹ ത്തിന്റെ ആശങ്കകള്‍ കൂടി ഈ ചിത്രം പ്രേക്ഷകരുമായി പങ്കു വെയ്ക്കുന്നുണ്ട്- ഐഷ സുല്‍ത്താന പറഞ്ഞു.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്‌ളഷ് ചിത്രീകരിച്ചത്. ഏറെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഒരു ജീവിത ഗന്ധിയായ ചിത്രമാണ് ഫ്‌ളഷ്. അന്താരാഷ്ട്ര വനി താ ചലച്ചിത്ര മേളയില്‍ ഈ മാസം 17ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നാ യിക പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍ മ്മിച്ചിരിക്കുന്ന ഫ്‌ളഷിന്റെ ക്യാമറ കെ ജെ രതീഷാണ് നിര്‍വഹിച്ചി രി ക്കു ന്നത് . എഡിറ്റിങ് : നൗ ഫല്‍ അബ്ദുള്ള, സംഗീതം: വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പിആര്‍ഒ : പി ആര്‍ സുമേരന്‍