റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം 700 ലേറെ ടെന്റുകൾ കത്തിനശിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം. നിലവിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കുട്ടികളടക്കം നിരവധിപേർക്ക് പൊള്ളേലറ്റിറ്റുണ്ട്.നൂറുകണക്കിന് ടെന്റുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചതായി ബംഗ്ലാദേശ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.
കോക്സ് ബസാറിലെ ബാലുഖാലി ക്യാമ്പ് ഒന്നിൽനിന്ന് പുകപടലങ്ങൾ ഉയർന്നുപൊങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.30ഒാടെയാണ് തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാൻ കഴിവിൻറ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന അഡീഷനൽ കമീഷണർ മുഹമ്മദ് ശംസൂദ് ദോസ അറിയിച്ചു. ക്യാമ്പിലെ 700ലധികം ടെൻറുകൾ പൂർണമായും കത്തിനശിച്ചതായി ക്യാമ്പ് നിവാസികൾ വാർത്ത ഏജൻസിയോട് വെളിപ്പെടുത്തി. ഏതാനും സ്ത്രീകളും കുട്ടികളും മരിച്ചതായും നിരവധി പേർക്ക് പൊള്ളലേറ്റതായും അനൗദ്യോഗിക റിപ്പോർട്ടുണ്ട്











