റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും വികസന ത്തിന് വേണ്ടി ആരും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും വികസനത്തി ന് വേണ്ടി ആരും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനത്തി ല്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 15 ദേശീയ പാ താ വികസന പദ്ധതി കളു ടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഡ്കരി ഗോ ഡ് വികസനത്തിന് താത്പര്യം എടുത്ത് ഒപ്പം നിന്നുവെന്നും ഇതിന് അദ്ദേഹത്തോട് നന്ദി പറയുകയാ ണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കലിന് എല്ലായിടത്തും വലിയ വിലയാണ്. അപ്പോഴാണ് 25 ശതമാനം സര്‍ക്കാര്‍ നല്‍കാമെ ന്ന് പറഞ്ഞത്. പല സംസ്ഥാനങ്ങളും ഇത് നല്‍കുന്നില്ല. കേന്ദ്രമന്ത്രിയുമായി കാര്യങ്ങള്‍ സംസാരിച്ചു. ചര്‍ ച്ചയിലൂടെ പരിഹാരം കാണും. വികസനത്തിനായി ആരും വഴിയാധാരമാകേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭുമിയുടെ 25ശതമാനം പണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പിന്നീട് അതില്‍ നിന്ന് പി ന്‍മാറിയെന്ന് നിതിന്‍ ഗഡ്കരി ലോക്സഭയില്‍ പറഞ്ഞിരുന്നു. ദേശീയ പാത നിര്‍മ്മാണത്തെ കുറിച്ചുള്ള വി വിധ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവേ ആയിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാ ത നിര്‍മ്മാണത്തിന് നൂറ് കോടിയാണ് ചെലവ്.കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നീക്കുപോക്ക് എന്ന നിലയില്‍ സാധന സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കുകയായിരുന്നു. കൂടാതെ സര്‍ ക്കാര്‍ ഭുമി ഉണ്ടെങ്കില്‍ അത് ദേശീയ പാത നിര്‍മ്മാണത്തിന് വിട്ടുനല്‍കുകയുമായിരുന്നെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിന് 5580 കോടി രൂപയാണ് സംസ്ഥാനം നല്‍കിയത്. കേരളം മാത്രമാണ് 25 ശതമാനം വ ഹിക്കുന്നത്. വി. മുരളീധരന്‍ പറഞ്ഞത് പോലെ ഈ 25 ശതമനം മറ്റ് സസ്ഥാനങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം മേല്‍പ്പാലം വന്നത് ബിജെപി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീ ധരന്‍ പറഞ്ഞു.
വലിയ പദ്ധതി സമ്മാനിച്ച പ്രധാനമന്ത്രിക്കും നിതിന്‍ ഗഡ്കരിക്കും നന്ദി പറയുകയാണ്. അടിസ്ഥാന സൗ കര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രം നല്‍കുന്നത്. സമയബന്ധിതമായി കഴക്കൂട്ടം മേല്‍ പ്പാലം പൂര്‍ത്തിയാക്കിയതിനും നിതിന്‍ ഗഡ്കരിയോട് നന്ദി പറയുകയാണ്. ദേശീയപാതയുടെ മുഴുവന്‍ നിര്‍മാണ ചെലവും കേന്ദ്രമാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.