പിഡബ്ല്യുഡിയുടെ സ്ഥലത്തുള്ള കയ്യേറ്റങ്ങള്‍ തടയുമെന്നും മുഴുവന്‍ കയ്യേറ്റങ്ങളുടെയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നും മന്ത്രി
തിരുവനന്തപുരം : റോഡുകള്‍ മറ്റാവശ്യങ്ങള്‍ക്കായി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരാറുകാരുടെ ഭാഗത്തു നിന്നും ചില വീഴ്ചകള്‍ ഉണ്ട്. വര്‍ക്കുകളില്‍ അനാസ്ഥ കാട്ടുന്നവരെ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും മന്ത്രി ഓര്‍മ്മപ്പെ ടുത്തി.
ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഓരോ പഞ്ചായത്തുകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തും. പിഡബ്ല്യുഡിയുടെ സ്ഥല ത്തുള്ള കയ്യേറ്റങ്ങള്‍ തടയുമെന്നും മുഴുവന്‍ കയ്യേ റ്റങ്ങളുടെയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു
കണ്ണൂര്‍ ജില്ലയിലാണ് മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തിയത്. കണ്ണൂരിലെ ഗതാഗതക്കുരുക്ക് വലീയ പ്രശ്‌നമാണെന്നും കുരുക്കഴിക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ എല്ലാം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
മലബാറിന്റെ അനന്തമായ ടൂറിസ്റ്റ് സാധ്യതകളെ ഉപയോഗപ്പെടുത്തും. മലബാര്‍ കേന്ദ്രീകരിച്ച് പ്ര ത്യേക ശ്രദ്ധ ഉണ്ടാകും. മെഗാ ഇവന്റ് അടക്കം ഇതിനായി നടത്തുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിനു കീഴില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.











