സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിന് എതിരല്ലെന്നും പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിലെ പര സ്യവാചകത്തെ ചൊല്ലിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി പൊതു മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിന് എതി രല്ലെന്നും പരസ്യ ത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും മന്ത്രി പറ ഞ്ഞു.
വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ഓരോ കാലത്തും സിനിമയില്‍ അതാ ത് കാലത്തെ സംഭവങ്ങള്‍ വരാറുണ്ട്. സിനിമയ്ക്ക് എതിരെയുള്ള സൈ ബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ല. വെള്ളാനകളുടെ നാട് എന്ന സി നിമയില്‍ റോഡ് റോളറുമായി ബന്ധപ്പെട്ട് കുതിരവട്ടം പപ്പു പറയുന്ന ഡൈലോഗ് ഇ പ്പോഴും പറയാ റില്ലേ. ഇതെന്തായാലും പര സ്യമായി കണ്ടാല്‍ മതി.’- അദ്ദേഹം പറഞ്ഞു.
‘തിയേറ്ററിലേക്കുളള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തോട് കൂ ടിയുള്ളതായിരുന്നു സിനിമയുടെ പോസ്റ്റര്‍. ഈ പോസ്റ്റര്‍ പുറത്തുവ ന്നതിന് പിന്നാലെ സിപിഎം സൈബര്‍ അണികള്‍ ചിത്രത്തിന് എതിരെ ആക്രമണവുമായി രംഗത്തുവന്നു. പോസ്റ്റര്‍ സംസ്ഥാന സര്‍ക്കാരിന് എതിരെയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബഹിഷ്‌കരിക്കാനും ആഹ്വാനമു ണ്ടായി.
സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യ ത്തിന് വേണ്ടി പുരപ്പുറത്തു കയറിനിന്ന് വാദിക്കുന്നവരാണ് ഇത്തരം സൈബര്‍ ആക്രമണം നടത്തു ന്നത്. റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണം. ഇത്തരം സൈബര്‍ ആക്രമ ണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണും. റോഡിലെ കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.











