കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വര്‍ണത്തിന്റെ ഉറവിടവും വിജിലന്‍സിന് മുമ്പാകെ കെ എം ഷാജിക്ക് കാണിക്കേണ്ടി വരും
കോഴിക്കോട് : കെ.എം.ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പിടിച്ചെടുത്ത പണവും മറ്റ് രേഖകളും ഉള്‍പ്പെടെ വിജിലന്‍സ് സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം കസ്റ്റഡിയിലെടുത്തത്. കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. റെയ്ഡ് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി കോടതിയില്‍ സമര്‍പ്പിച്ചു.
കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വര്‍ണത്തിന്റെ ഉറവിടവും വിജിലന്‍സിന് മുമ്പാകെ കെ എം ഷാജിക്ക് കാണിക്കേണ്ടി വരും.
അതേസമയം കെ.എം.ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അമ്പത് ലക്ഷം രൂപയുടെ ഉറവിടവും രേഖകളും ഹാജരാക്കിയിട്ടില്ല. പണം പിടിച്ചെടുത്ത് മൂന്ന് ദിവസം പിന്നിട്ടിട്ടും രേഖകള്‍ കെഎം ഷാജിക്ക് ഹാജരാക്കാനായില്ല. പണം വിജിലന്‍സ് കസ്റ്റഡിയില്‍ എടുക്കുന്ന സമയത്തും റെയ്ഡിന് ശേഷവും ഷാജി പ്രതികരിച്ചത് പണം എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്നായിരുന്നു. ഏപ്രില്‍ 12-ന് നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് അമ്പത് ലക്ഷം രൂപയാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജി ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.











