കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുന്നതാണ് ലഘുലേഖ. പ ദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെ ന്നും സിപിഎം ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു
തിരുവനന്തപുരം: കടുത്ത എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കെ റെയില്‍ പദ്ധതിക്കായി വീടുക ള്‍ തോറും പ്രചാരണം നടത്താന്‍ സിപിഎം തീരുമാനം. ഈ സാഹചര്യത്തില്‍ കെ റെയിലിനായി വീടു കളില്‍ നേരിട്ടെത്തി പ്രചാരണം നടത്താനാണ് പാര്‍ട്ടി തീരുമാനം.പദ്ധതിക്കായി ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി.
പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം കുറ്റ പ്പെടുത്തുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകേട്ടെന്നും സിപിഎം ആരോപി ക്കുന്നു. റെയില്‍ പദ്ധതി സമ്പൂര്‍ണ്ണ ഹരിത പദ്ധതിയാണെന്ന് ലഘുലേഖയില്‍ അവകാശപ്പെടുന്നു. പദ്ധ തി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യ ജീവി മേഖലകളിലൂടെയോ കടന്നു പോകുന്നില്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ആരാധനാലയങ്ങളെ പരമാ വധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം ലഘുലേഖയില്‍ പറയുന്നു.
ദേശീയ പാതകള്‍ ഇപ്പോള്‍ ഗതാഗത കുരുക്കിലാണ്. വികസനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കുറച്ചു കാലം ആശ്വാസം ലഭിക്കും. അത് നല്ലരീതിയില്‍ തുടര്‍ന്നും നടക്കണ മെങ്കില്‍ സില്‍വര്‍ ലൈന്‍ പോലുള്ള സം വിധാനം ഉണ്ടാക്കി റോഡിലെ തിരക്ക് കുറക്കാനാകണമെന്നും ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാനും സി ല്‍വര്‍ ലൈന്‍ ഉപയോഗപ്പെടുത്താമെന്നും ലഘുലേഖയില്‍ വിശദീകരിക്കുന്നുണ്ട്.
പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാന രഹിതമാ ണ്. മൂലധന ചെലവുകള്‍ക്കായി ഒരു രാജ്യത്തിനോ സംസ്ഥാനത്തി നോ മുന്നോട്ട് പോകാനാകില്ല. കേരള ത്തിലെ വികസനത്തിന് ഏറെ സഹായകരമായ ഈ പദ്ധതി തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തെന്നും ലഘുലേഖയില്‍ പറയുന്നു.
മുഷ്‌ക് കാണിച്ചാല്‍ അംഗീകരിച്ച് നല്‍കില്ലെന്ന് മുഖ്യമന്ത്രി
വേണ്ടന്ന് മുഷ്‌ക് കാണിച്ചാല്‍ അംഗീകരിച്ച് നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണ റായി വിജയന്‍ പറഞ്ഞിരുന്നു. നാടിന് ആവശ്യമെങ്കില്‍ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായ മായ എതിര്‍പ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേ ണ്ടിയാണ് റെയില്‍ പദ്ധതിയെ ന്നും വ്യക്തതയ്ക്ക് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മു ഖ്യമന്ത്രി പറഞ്ഞിരുന്നു.












