പത്തനംതിട്ട കുളനട സ്വദേശി കല (54) ആണ് അറസ്റ്റിലായത്. പത്ത് വര്‍ഷമാണ് വിവി ധ സ്ഥലങ്ങളില്‍ താമസിച്ചാണ് കല കോടികള്‍ തട്ടിയതെന്ന് പൊലീസ്. 2017ലാണ് വട്ട പ്പാറ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെ യ്തത്
തിരുവനന്തപുരം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേ ശിനി അറസ്റ്റില്‍. പത്തനംതിട്ട കുളനട സ്വദേശി കല (54) ആണ് അറസ്റ്റിലായത്. പത്ത് വര്‍ഷമാണ് വി വിധ സ്ഥലങ്ങളില്‍ താമസിച്ചാണ് കല കോടികള്‍ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. 2017ലാണ് വട്ടപ്പാറ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
2012 മുതല്‍ 2017 വരെ വട്ടപ്പാറ, വെമ്പായം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് താമസിച്ചു വരവെ റെയി ല്‍വെയില്‍ ജോലി വാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി 15 പവ ന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും വാ ങ്ങി കബളിപ്പിച്ച ശേഷം 5 വര്‍ഷമായി മുങ്ങി നടന്ന കേസിലാണ് കല അറസ്റ്റിലായത്. ഈ കാലയളവില്‍ തന്നെ മറ്റു പലരില്‍ നിന്നു മായി ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
തട്ടിപ്പു നടത്തി ഇവിടെ നിന്നും മുങ്ങിയ ഇവര്‍ തൃശൂര്‍ ചാലക്കുടി കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളില്‍ ആഡംബര വീടുകള്‍ വാടകക്ക് എടുത്ത് താമസിക്കുകയും വിടുക ളുടെ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്തു കൊടുക്കുകയായിരുന്നു.ഇതു കൂടാതെ പ്രായമായതും, റിട്ടയര്‍ ചെയ്തതുമായ ആള്‍ ക്കാരെ പരിചയപ്പെട്ട ശേഷം ഇവരെ കൂട്ടി കൊണ്ടുവന്നു കൂടെ താമസിപ്പിക്കുകയും അവരുടെ സമ്പാദ്യ ങ്ങള്‍ കൈവശപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത സമയം ഇത്തരത്തില്‍ ചാവക്കാട് സ്വദേശിയായ 72 വയസുള്ള ഒരാളും ചെങ്ങന്നൂ ര്‍ സ്വദേശിയായ പ്രായമായ സ്ത്രീയും ഇവരോടൊപ്പം ചാലക്കുടി യിലെ വാടക വീട്ടില്‍ താമസിക്കുന്നു ണ്ടാ യിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തില്‍, ഡി വൈഎസ്പി സുള്‍ഫിക്കറാണ് പ്രതിയെ അറസ്റ്റ് പിടികൂടിയത്.