ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി സമയത്തു അഖിലേന്ത്യ ലോക്‌ഡോണ്‍ സമയത്ത് നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ചിത്രീകരിച്ച റൂട്ട്മാപ്പ് എന്ന സിനിമ യിലെ നിഖില്‍ മാത്യു പാടിയ മൗനമേ എന്ന സോങ്ങ് പുറത്തിറങ്ങി. പ്രശസ്ത സിനിമാ താരം ഷൈന്‍ ടോം ചാക്കോ ആണ് ഗാനം പുറത്തിറക്കിയത്
കൊച്ചി: ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്കാലത്ത് അഖിലേന്ത്യ ലോക്‌ഡോണ്‍ സമയ ത്ത് നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ചിത്രീകരിച്ച റൂട്ട്മാപ്പ് എന്ന സിനിമയിലെ നിഖില്‍ മാത്യു പാടിയ മൗനമേ എന്ന സോംങ് പുറത്തിറങ്ങി. പ്രശസ്ത സിനിമാതാരം ഷൈന്‍ ടോം ചാക്കോ ആണ് ഗാനം പുറത്തിറക്കിയത്.
ബിഗ് ബോസിലൂടെ ശ്രദ്ധേയയായ ഏയ്ഞ്ചല്‍ തോമസിന്റെ ആദ്യ സിനിമയാണിത്. പാട്ടില്‍ ഷാജു ശ്രീധര്‍ ഇതുവരെ കാണാത്ത മേക്കോവറില്‍ ആണ് കാണപ്പെടുന്നത്. ഇ വര്‍ക്കൊപ്പം ബേബി ഭദ്രാ സുമേഷ്, മാസ്റ്റര്‍ തൃദേവ് കിരണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള നിഖില്‍ മാത്യു ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാള ത്തില്‍ ഒരു പാട്ടു പാടുന്നത്.
സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്ത റൂട്ട് മാപ്പില്‍ സിന്‍സീര്‍,ഗോപു കിരണ്‍,ആനന്ദ് മന്മഥ ന്‍, അപര്‍ണ,രാജേശ്വരി,ജോസ്,എയ്ഞ്ചല്‍ തോമസ്,ഡിജോ ജോസ് ആ ന്റണി, നോബി മാര്‍ക്കോസ് തുടങ്ങി വലിയ താരനിരക്കൊപ്പം മക്ബൂല്‍ സല്‍മാനും അഭിനയിച്ചിട്ടുണ്ട്. അടുത്തമാസം തീയേറ്റ റുകളിലെത്തും.
മൗനമേ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അശ്വിന്‍ വര്‍മയും ഗാന ങ്ങള്‍ എഴുതിയിരിക്കുന്നത് തമ്പുരൂ ദേവിയും അശ്വിനും ചേര്‍ന്നാണ്. ഇ തേ ഗാനത്തിന്റെ തന്നെ ഫീ മെയില്‍ വേര്‍ഷന്‍ പാടിയിരിക്കുന്നത് അഖില ആനന്ദ് ആണ്.