റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാ ണി മനോജ് പിടിയില്‍. വയനാട് പടിഞ്ഞാറേത്തറയിലെ റിസോര്‍ട്ടില്‍ നിന്നാണ് മനോ ജ് അടക്കം 16 പേര്‍ പിടിയിലായത്. മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഇവ രില്‍ നിന്നും പിടികൂടി
വയനാട്:സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍ മാണി മനോജ് പിടിയില്‍. സംഭവത്തില്‍ കിര്‍മാണി മനോജ് അടക്കം 16 പേരെ പൊലീസ് കസ്റ്റഡിയില്‍ എ ടുത്തു. വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടിലാണ് പാര്‍ട്ടി നടന്നത്. മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി.
ടിപി കേസില്‍ പരോളിലിറങ്ങിയതായിരുന്നു മനോജ്. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് റെയ്ഡി ല്‍ പിടിയിലായത്. കസ്റ്റഡിയിലായവര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളും ക്വട്ടേഷന്‍ സംഘ ത്തില്‍ പെട്ടവരുമാണ്. കമ്പളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാനേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമാണ് റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു പാര്‍ട്ടി. റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.
ലഹരിപ്പാര്‍ട്ടി സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ വയനാട് എസ്.പി യു ടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇവരെ പടിഞ്ഞാറത്തറ പൊലീ സ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എസ്പി, കല്‍പ്പറ്റ, മാനന്തവാടി ഡിവൈഎസ്പിമാര്‍ തുടങ്ങിയവര്‍ പടി ഞ്ഞാറേത്തറ പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കി വരികയാണ്. അറസ്റ്റ് ഉട നെ രേഖപ്പെടുത്തും.











