റിയാദ് : റിയാദ് സീസൺ 2024-ന്റെ അഞ്ചാം പതിപ്പ് ഒക്ടോബർ 12-ന് ആരംഭിക്കും. പുതിയ സീസണിൽ 14 വിനോദ മേഖലകളും 11 ലോക ചാംപ്യൻഷിപ്പുകളും 10 ഉത്സവങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുന്നുവെന്ന് ജിഇഎ ചെയർമാൻ തുർക്കി അൽ ഷൈഖ് പറഞ്ഞു.റിയാദ് സീസണിന്റെ അഞ്ചാമത് എഡിഷൻ 7.2 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 9,425 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും ഏകദേശം 8,000 വിസ്തീർണ്ണവുമുള്ള ദി വെന്യു സോൺ എന്ന പേരിൽ സീസണിലെ സോണുകൾക്കുള്ളിൽ ഒരു പുതിയ സോണിനെക്കുറിച്ച് അൽ ഷൈഖ് വെളിപ്പെടുത്തി.
നിലവിലെ സീസണിൽ റിയാദ് സീസൺ ടെന്നിസ് കപ്പ് ഇവന്റ് ഉൾപ്പെടുന്നുണ്ട്. ബോളിവാഡ് വേൾഡിൽ സൗദി, തുർക്കി, ആഫ്രിക്ക, ഇറാൻ അടക്കം അഞ്ച് ഏരിയകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 21 പ്രോഗ്രാമുകൾ നടക്കും. ഒട്ടക സവാരി, ഫാൽക്കൻ ഷോ, ക്യാംപിങ്, ഡെസേർട്ട് കാറുകൾ എന്നിവയ്ക്ക് പൂൺസ് ഓഫ് അറേബ്യ മേഖലയിൽ സംവിധാനം ഏർപ്പെടുത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 350000 വേട്ട നായകൾ പങ്കെടുക്കുന്ന അഞ്ച് ഡോഗ് ചാംപ്യൻഷിപ്പ് ബോളിവാഡ് സിറ്റിയിൽ അരങ്ങേറും. 161 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള റിയാദ് മൃഗശാലയിൽ സന്ദർശനം സൗജന്യമാണ്. 116,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 12,000 വിസ്തീർണ്ണവുമുള്ള മൃഗശാല ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരിക്കുമെന്ന് അൽ ഷൈഖ് പറഞ്ഞു.
റിയാദ് സീസൺ ടിക്കറ്റ് വിൽക്കുന്ന വി ബുക്ക് (WeBook) ആപ്ലിക്കേഷൻ വഴി 45 മില്യൻ വരുമാനം കഴിഞ്ഞ വർഷം ലഭിച്ചത്. കഴിഞ്ഞ വർഷം കരിഞ്ചന്തയിൽ ടിക്കറ്റ് വിറ്റവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരിഞ്ചന്തയെ ചെറുക്കുന്നതിന് ടിക്കറ്റുകൾ വാങ്ങുന്നതിനായി ന്ന വി ബുക്ക് ആപ്ലിക്കേഷനിൽ അധികൃതർ ഒരു പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
ലോകപ്രശസ്തത ടെന്നിസ് താരങ്ങളെ പങ്കെടുപ്പിച്ച് ദ വെന്യു ഏരിയയിൽ ടെന്നിസ് ടൂർണമെന്റ് റിയാദ് സീസണിന്റെ പ്രധാനപരിപാടികളിലൊന്നാണ്. 50 ദിവസം കൊണ്ടാണ് ഈ ഏരിയ നിർമിച്ചത്. അഞ്ചാമത് ജോയ് അവാർഡ്സ്, പവർ സ്ലാപ്, ലാറ്റിൻ നൈറ്റ് അടക്കം വിവിധ ഫാഷൻ പരിപാടികൾ, എഫീ അവാർഡ്സ്, യുഎഫ്സി ചാംപ്യൻഷിപ്പ്, ക്രൗൺ ജ്വൽ ഗുസ്തി മത്സരം എന്നീ ജനപ്രിയ പരിപാടികൾ റിയാദ് സീസണിന്റെ ഭാഗമായിരിക്കും. ബോളിവാഡ് സിറ്റിക്ക് സമീപമാണ് സൗദി എയർലൈൻസുമായി സഹകരിച്ച് ബോളിവാഡ് റൺവേ നിർമിച്ചിരിക്കുന്നത്. ബോയിങ് 777-ന്റെ മൂന്ന് വലിയ വിമാന റസ്റ്ററന്റുകൾ ഇവിടെ പ്രവർത്തിക്കും.