റിയാദ് : റിയാദ് കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കം 14 വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് ഉച്ചക്ക് 12 മുതല്‍ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റുമെന്ന് റിയാദ് എയര്‍പോര്‍ട്ട് അറിയിച്ചു. ഇതുവരെ ഇവയെല്ലാം സര്‍വീസ് നടത്തിയിരുന്നത് രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്നായിരുന്നു.
എമിറേറ്റ്‌സ് , സെരീന്‍ എയര്‍, ജസീറ എയര്‍വെയ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, ഈജിപ്ത് എയര്‍, സലാം എയര്‍, ഗള്‍ഫ് എയര്‍, ബ്രിട്ടിഷ് എയര്‍വെയ്‌സ്, പെഗാസസ് എയര്‍ലൈന്‍സ്, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, യെമന്‍ എയര്‍വെയ്‌സ്, കെഎഎം എയര്‍ എന്നീ വിമാന കമ്പനികളുടെ സര്‍വീസുകളാണ് മൂന്നാമത്തെ ടെര്‍മിനലിലേക്ക് മാറ്റുക.
