തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടി. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു പ്രാ ബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു
മുംബൈ: തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടി. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെയു ള്ളവയ്ക്കു പലിശ നിരക്കു കൂടും.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് നാലാം തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗ സ്റ്റിലെ ഓഫ് സൈക്കിള്‍ മോണിറ്ററി പോളിസി അവലോകനത്തില്‍ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ച് 5.4 ശത മാനമാക്കിയിരുന്നു. നേരത്തെ മെയ് മാസത്തില്‍ റിപ്പോ നിരക്ക് 0.40 ശതമാനം മുതല്‍ 4.40 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ജൂണില്‍ നിരക്ക് വര്‍ദ്ധിപ്പിച്ച് 4.90 ശതമാനമായി ആര്‍ബിഐ ഉയര്‍ ത്തി.
റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 1.9 ശതമാനത്തിന്റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്.
ലോകമാകെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുകയാണെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും കഴിഞ്ഞ ദിവസം നിരക്കു വര്‍ധിപ്പിച്ചിരുന്നു. ഓഗസ്റ്റില്‍ ചില്ലറവില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുശതമാനമാണ്. ജൂലൈയില്‍ 6.7 ശതമാനത്തില്‍ നിന്നാണ് ഏഴുശതമാനമായി ഉയര്‍ന്നത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.
പോസ്റ്റ് ഓഫീസ് പദ്ധതികള്‍ക്ക് കൂടുതല്‍ പലിശ;
കേന്ദ്രത്തിന്റെ നവരാത്രി സമ്മാനം
നവരാത്രിയോടനുബന്ധിച്ച് ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വന്‍ സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ സ്‌കീമുകളുടെ മൂന്നാം പാദത്തിലെ പുതിയ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ചില ചെറുകിട സമ്പാദ്യ പദ്ധതികളില്‍ 0.3 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്.
കൂടാതെ, ഒരു സ്‌കീമിന്റെ മെച്യൂരിറ്റി കാലയളവിലും മാറ്റമുണ്ടായി. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ്. ഇത് കണക്കിലെടുത്താണ് ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 27 മാസത്തിന് ശേഷമാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.