രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ പട്ടായിപ്പാടം എ വി പീതാംബരന്‍, മകള്‍ ശാരിക എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
കോഴിക്കോട് : റിട്ട. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും മകളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ ഡെപ്യൂട്ടി മാനേജര്‍ (സിഎന്‍എസ്) ആയിരുന്ന രാമനാട്ടുകര വൈദ്യരങ്ങാടി പു ല്ലുംകുന്ന് റോഡില്‍ പട്ടായിപ്പാടം എ വി പീതാംബരന്‍ (61), മകള്‍ ശാരിക (31) എന്നിവരെയാണ് വീ ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച മൂന്നോടെയാണ് സംഭവം. ഫറോക്ക് പൊലീസെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹ ങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.