തൊഴിലാളികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം
റാസല്‍ ഖൈമ : ഷാര്‍ജ റിംഗ് റോഡിലുണ്ടായ അപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം ട്രക്കില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന ഈജിപ്ത് സ്വദേശികളാണ് മരിച്ചത്.
എമര്‍ജന്‍സി സന്ദേശം ലഭിച്ചതു പേരകാരം എത്തിയ പോലീസും ആംബലന്‍സ് സര്‍വ്വീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം നടത്തി. അഞ്ചു പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു.
ഗുരുതര പരിക്കേറ്റയാളെ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.