പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവ ത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. പൊലീസിനോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം
തിരുവനന്തപുരം : പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍ കുട്ടിയെക്കൊണ്ട് പ്ര കോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. പൊലീസിനോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കഴിഞ്ഞദിവസം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി പ്ര കോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചൂ ണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. സംഘടനകള്‍ വിദ്വേഷ മുദ്രാ വാക്യങ്ങള്‍ വിളിപ്പിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നതായും കോടതി നിരീ ക്ഷിച്ചു. പുതിയ തലമുറയുടെ തലയില്‍ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ഇ ത്തരക്കാര്‍ ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.
പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നവര്‍ക്കും സംഘാടകര്‍ക്കുമെതി രെ പൊലീസ് കേസെടുത്തു. മത സ്പര്‍ധ വളര്‍ത്തുന്നതിനെതിരെ 153 (എ) വകുപ്പു പ്രകാരമാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിനു ശേ ഷമാണ് കേസ് ചാര്‍ജ് ചെയ്തത്.
കുട്ടികളെ കൊണ്ട് പ്രകോപനപരമായി മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. ഈ കുട്ടി കള്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ മനസ് എങ്ങ നെയാണ് രൂപ പ്പെടുക. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുട്ടികളെ ഉപയോഗിക്കുന്നത് അഭികാമ്യമാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. പോക്സോ കേസ് പരിഗണി ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.