മനാമ : റമസാനിലെ വെള്ളിയാഴ്ചകളിൽ 32 പള്ളികളിൽ ജുമുഅ നമസ്കാരം നടക്കും. പള്ളികളുടെ പട്ടിക പ്രസിദ്ധീകരിച്ച് സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ്. നാല് ഗവർണറേറ്റുകളിലായാണ് 32 പള്ളികളെ ജാമിയ പള്ളികളായി സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ് താൽക്കാലികമായി പ്രഖ്യാപിച്ചത്.സുന്നി എൻഡോവ്‌മെൻ്റ് കൗൺസിൽ ചെയർമാൻ ഡോ. ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫുതൈസ് അൽ ഹജ്‌രി, വിശുദ്ധ മാസത്തിൽ വിശ്വാസികളുടെ പ്രാർഥനാവശ്യങ്ങൾ നിറവേറ്റുന്നതിൽ കൗൺസിലിൻ്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടി.
ഏതൊക്കെ പള്ളികൾ?
മുഹറഖ് ഗവർണറേറ്റ്: അദേൽ അഹമ്മദി മസ്ജിദ്, ഈസ്റ്റ് ഹിദ്ദ്. ഹയാ ബിൻത് മുഹമ്മദ് അൽ ബൗഫ്‌ലാസ മസ്ജിദ്, ഹിദ്ദ്, ആയിഷ അൽ റഷീദ് മോസ്‌ക്, ദിയാർ അൽ മുഹറഖ്, ഉംഹത് അൽ മൊമിനീൻ മോസ്‌ക്, ഉസാമ ബിൻ സെയ്ദ് മോസ്‌ക്,അറാദ് . അലി ബിൻ യൂസിഫ്മോസ്‌ക്, അലി ബിൻ ഇബ്രാഹിം അൽ സയാനി മസ്ജിദ്, ഒമർ ബിൻ അബ്ദുൽ അസീസ് മസ്ജിദ്, സതേൺ ബുസൈതീൻ മസ്ജിദ്, ഹെസ്സ ബിൻത് ഖലീഫ അൽ അമ്മാരി മസ്ജിദ്, ബുസൈതീനിലെ ശൈഖ ബിൻത് അബ്ദുൽറഹ്മാൻ മസ്ജിദ്.
തെക്കൻ ഗവർണറേറ്റ്: അൽ ഇഖ്‌ലാസ് മസ്ജിദ്, ഈസ ടൗൺ, ഈസ്റ്റ് റിഫ- ബദ്രിയ ജാഫർ അൽ മുർബത്തി മസ്ജിദ്, എസ്സ ബിൻ ഈസ മസ്ജിദ്, ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ മസ്ജിദ്, ശൈഖ് ഖലീഫ ബിൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ മസ്ജിദ്, ബുക്കുവാര അൽ ബയാൻ മസ്ജിദ്, അബി അബ്ദുല്ല സൽമാൻ അൽ ഫാർസി മസ്ജിദ്, അൽ മുഹാജിറീൻ മസ്ജിദ്, അൽ ഹാജിയാത്ത്, ഹുനൈൻ മസ്ജിദ്, ഈസ്റ്റ് റിഫ അംർ ബിൻ അൽ ആസ് മസ്ജിദ്, നോർത്ത് റിഫയിലെ മറിയം മസ്ജിദ്.
വടക്കൻ ഗവർണറേറ്റ് (ഹമദ് ടൗൺ): അൽ ദോവൈസാൻ മസ്ജിദ്, റൗണ്ട് എബൗട്ട് 1, ഇമാം മുസ്ലീം ബിൻ അൽ ഹജ്ജാജ് മസ്ജിദ്, റൗണ്ട് എബൗട്ട് 2, അൽ അസീസ് മസ്ജിദ്, റൗണ്ട് എബൗട്ട് 5, അബ്ദുൾ റഹ്മാൻ ബിൻ ഔഫ് മസ്ജിദ്, റൗണ്ട് എബൗട്ട് 10, അബു അയ്യൂബ് അൽ അൻസാരി മസ്ജിദ്, ഹബ് അസ്മാരി മസ്ജിദ്. മുത്തലിബ് മസ്ജിദ്, റൗണ്ട്എബൗട്ട് 21 കാപ്പിറ്റൽ ഗവർണറേറ്റ്: സാദ് ബിൻ അബി വഖാസ് മസ്ജിദ്, ഉം അൽ ഹസ്സം.
