മസ്കത്ത്: റമദാൻ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി വെള്ളിയാഴ്ച യോഗം ചേരും. മാസപ്പിറ കാണുന്നവര്‍ വാലി ഓഫിസുകളിലോ അതത് വിലായത്തുകളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം (മെറ) അറിയിച്ചു. രാജ്യത്ത് വെള്ളിയാഴ്ച ശഅ്ബാന്‍ 29 ആണ്. വെള്ളിയാഴ്ച മാസം കാണുകയാണെങ്കിൽ ശനിയാഴ്ചയായിരിക്കും റമദാൻ ഒന്ന്. ഇല്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച റമദാൻ വ്രതം ആരംഭിക്കും. 24694400, 24644037, 24644070, 24695551, 24644004, 24644015 എന്നീ നമ്പറുകളിലും മാസപ്പിറവിയെക്കുറിച്ച് വിവരം അറിയിക്കാവുന്നതാണ്.
