റമദാന്‍ മാസത്തില്‍ ‘ഒരു ബില്ല്യണ്‍ ഭക്ഷണ സംഭാവന’ എന്ന പദ്ധതിയാണ് യുഎഇ തുടക്കമിടുന്നത്. ഇതിലൂടെ സുശക്തവും സുസ്ഥിരവുമായ ഭക്ഷണ വിതരണ സംവിധാനത്തിനുള്ള പദ്ധതിയാണ് യുഎഇ ആസൂത്രണം ചെയ്യുന്നത്.
അബുദാബി: റമദാന്‍ മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ. ദശലക്ഷക്കണക്കിന് ഭക്ഷണ പൊതികളാണ് പദ്ധതിയുടെ ഭാഗമായി ആവശ്യക്കാര്‍ക്ക് ലഭ്യമാ ക്കുക. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് യുഎഇ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.
റമദാന്‍ മാസത്തില്‍ ‘ഒരു ബില്ല്യണ്‍ ഭക്ഷണ സംഭാവന’ എന്ന പദ്ധതിയാണ് യുഎഇ തുടക്കമിടു ന്നത്. ഇതിലൂടെ സുശക്തവും സുസ്ഥിരവുമായ ഭക്ഷണ വിതരണ സംവിധാനത്തിനുള്ള പദ്ധതിയാണ് യു എഇ ആസൂത്രണം ചെയ്യുന്നത്. സുസ്ഥിരവും സുശക്തവുമായ ഭക്ഷണ പദ്ധതിയിലൂടെ യുഎഇ ല ക്ഷ്യമിടുന്നത് പട്ടിണിക്കെതിരെയുള്ള പോ രാട്ടമാണ്. ഭക്ഷ്യ ദൗര്‍ലഭ്യം നേരിടുന്ന ജനവിഭാഗത്തിന് സുരക്ഷയൊരുക്കുക എന്നതാണ് ലക്ഷ്യം. സംഘര്‍ഷങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുള്‍പ്പടെ ആഗോളതല ത്തിലെ പ്രതിസന്ധികളില്‍പ്പെട്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തിന് സഹായം ലഭ്യമാക്കുന്ന തും യുഎഇയുടെ റമദാന്‍ ഭക്ഷ്യ വിതരണ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ലോകത്താകമാനം 828 ദശലക്ഷം ആളുകളാണ് പട്ടിണി നേരിടുന്നത്. പത്തില്‍ ഒരാള്‍ വീതം പട്ടിണി നേരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ ഭക്ഷ്യ വിതരണ പദ്ധതി സംബന്ധിച്ച് വിശദമാക്കവെ ചൂണ്ടിക്കാട്ടിയിരുന്നു. വിശുദ്ധ റമദാന്‍ മാസത്തില്‍ പട്ടിണി നേരിടുന്ന ജനവിഭാഗത്തെ സഹായിക്കുകയെന്നത് ഇസ്ലാം മതവിശ്വാസി കളുടെ കടമയാണെന്ന പറഞ്ഞ ഷെയ്ഖ് മുഹമ്മദ് അന്താരാഷ്ട്ര തലത്തില്‍ പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃനിരയില്‍ നില്‍ക്കുകയെന്നതാണ് യുഎഇയുടെ ലക്ഷ്യമെന്നും യുഎന്നിന്റെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനുള്ള അന്താരാഷ്ട്ര നടപടികള്‍ക്ക് അനുസൃതമാണ് യുഎഇയുടെ റമദാന്‍ ഭക്ഷ്യ വിതരണ പദ്ധതിയെന്നും പറഞ്ഞു.