ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന പേരില്‍ രാജ്യത്ത് മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അതീവഗുരുതരമായ വിഷയമാണെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി.
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടിയോളം റേഷന്‍ കാര്‍ഡുകര്‍ റദ്ദാക്കിയനടപടി അതീവഗുരുതര വിഷയമാണെന്ന് സുപ്രീംകോടതി.ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു. വിഷയത്തില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി. റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മകള്‍ പട്ടിണി കിടന്നു മരിച്ചെന്നു ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് സ്വദേശി കൊയ്ലി ദേവി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. ഗുണഭോക്താവിന് ഏതെങ്കിലും തരത്തിലുള്ള നോട്ടീസ് നല്‍കാതെയായിരുന്നു സര്‍ക്കാര്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്. ഇതോടെ, പലര്‍ക്കും റേഷന്‍ വിഹിതം ലഭിക്കാതെയായി. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിനുകീഴിലെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വേണം. എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആവശ്യം.
2018 സെപ്റ്റംബര്‍ 28ന് ഝാര്‍ഖണ്ഡിലെ സിംദെഗ ജില്ലയിലാണ് 11 വയസുകാരി പട്ടിണി മൂലം മരിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിനുകീഴിലെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വേണം. എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2018 സെപ്റ്റംബര്‍ 28ന് ഝാര്‍ഖണ്ഡിലെ സിംദെഗ ജില്ലയില്‍ പട്ടിണി മൂലം മരിച്ച 11 വയസുകാരി സന്തോഷിയാണ് പട്ടിണി മൂലം മരിച്ചത്.
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്രം നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയം റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന്റെയും പട്ടിണി മരണത്തിന്റെയും ആണെന്ന് കൊയ്ലി ദേവിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് പറഞ്ഞു. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ അധികൃതര്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതോടെ 2017 മാര്‍ച്ച് മുതല്‍ റേഷന്‍ ലഭിച്ചില്ലെന്നും പട്ടിണി കിടന്ന് തന്റെ മകള്‍ മരിക്കുകയായിരുന്നുവെന്നും കൊയ്ലി ദേവിയുടെ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ പട്ടിണി മൂലമല്ല മരണങ്ങള്‍ സംഭവിക്കുന്നതെന്നും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ഭക്ഷണം നിഷേധിച്ചിട്ടില്ലെന്നും കേന്ദ്രം കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.