11 ദിവസത്തിനിടെ ഉയര്‍ന്ന മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.1206 കോവിഡ് മര ണങ്ങളാണ് ഒരു ദിവസത്തിനിടെ സ്ഥിരീകരിക്കപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറി യിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45,254 പേര്‍ രോ ഗമുക്തരായി. 11 ദിവസത്തിനിടെ ഉയര്‍ന്ന മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.1206 കോവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ സ്ഥിരീകരിക്കപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രാ ലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4,07,145 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം രാജ്യത്ത് 43,393 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4,55,033 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.
രാജ്യത്ത് നിലവില്‍ 4,55,033 പേരാണ് ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.48 ശതമാന മാണ് സജീവ കേസുകള്‍. 4,07,145 പേരാണ് രാജ്യ ത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ 24 മണിക്കൂറിനിടെ 13,563 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ 8992 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 3040, തമിഴ്‌നാട്ടില്‍ 3039 ഒഡീ ഷയില്‍ 2806 എന്നിങ്ങനെയാണ് മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒരു ദിവസ ത്തി നിടെയുള്ള കോവിഡ് നിരക്കുകള്‍.
ഇന്ത്യയില്‍ നിലവില്‍ 4,55,033 പേരാണ് ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.48 ശതമാന മാണ് സജീവ കേസുകള്‍. പുതുതായി 42,766 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യ ത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,07,95,716 ആയി. ഇതില്‍ 2,99,33,538 പേര്‍ രോഗമു ക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്ത മാക്കി.