സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെ തിരക്ക് കുറഞ്ഞുതുടങ്ങി. രോഗവ്യാപനം നിയന്ത്രിക്കാനാ യെങ്കിലും പൂര്‍ണമായി ആശ്വസിക്കാനു ള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെ തിരക്ക് കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കാനായെങ്കിലും പൂര്‍ ണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ല.
കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടുമെന്നും. നിയന്ത്ര ണം കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാ ന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ഇക്കാര്യത്തില്‍ മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി രോഗം ബാധിച്ച വരെ സിഎഫ്എല്‍ടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും കൂട്ടിച്ചേര്‍ ത്തു. ഇത് സംസ്ഥാനത്ത് പിന്തുടരാവു ന്നതാണ്. കൂടുതല്‍ രോഗികളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേ ണ്ട പരിപാടിയാണത്.
ജൂണ്‍ 16 ന് ശേഷം സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കി വാക്സിനേഷന്‍ ഉറപ്പാ ക്കും. സംസ്ഥാനത്ത് നാളെയും മറ്റന്നാളും സ മ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കി യെല്ലാവരും നാളെ സമ്പൂണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്ക ണം.വാക്സിനേ ഷന്‍ ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് നല്‍കി, രണ്ട് ദിവസത്തേക്കുള്ള വാക്സിന്‍ സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യത്തിനുള്ളത് കേന്ദ്രം നല്‍കുമെ ന്നതിലാണ് പ്രതീക്ഷ.
കണ്ണൂരില്‍ പരിയാരത്ത് കോവിഡ് ചികിത്സയിലായിരുന്ന 104 വയസുള്ള ജാനകിയമ്മ രോഗമുക്തി നേടിയത് മികവിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോറോണ വൈറസിന് ജനിക മാറ്റ സാധ്യത കൂടുതലാണെന്നും ഇതില്‍ ശ്രദ്ധ വേണം, വൈറസ് വകഭേദങ്ങള്‍ക്ക് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ പേര് നല്‍കിയിരിക്കുകയാണ്. ഡെല്‍റ്റയാണ് കേരളത്തില്‍ കൂടുതല്‍. രണ്ടാം തരം ഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റയാണ്. വാക്സിന്‍ എടുത്തവരിലും ഭേദമായവരിലും രോഗമു ണ്ടാക്കാന്‍ ഇവക്ക് കഴിയും. നേരത്തെ ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ ആളുകളിലായി രുന്നു പകരു ന്നതായി കണ്ടെത്തിയത്. ഇപ്പോള്‍ അഞ്ച് മുതല്‍ പത്ത് പേരിലേക്ക് വരെ പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്നും ഇരട്ട മാസ്‌ക്ക് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗത്തിനെ നേരിടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. മൂന്നാം തരംഗം വന്നാല്‍ കുട്ടികളിലെ രോഗബാധ സംബന്ധിച്ച് പലതരത്തില്‍ പ്രചാരണമുണ്ട്. ആശങ്ക വേണ്ട. മൂന്നാം തരംഗം വന്നാല്‍ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ക്ക് തയ്യാറെടുപ്പുകള്‍ നടക്കു ന്നു. പീഡിയാട്രിക് ഐസിയുകള്‍ സ്ഥാപിക്കും. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയ തായി ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കും. തിരുവനന്തപുരത്തും കോഴിക്കോടും ഐസലേഷന്‍ ബ്ലോക്ക് ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.