കോവിഡ് വൈറസ് കണ്ടെത്തിയ വുഹാനില്‍ പുതിയതരം വൈറസിനെ കണ്ടെത്തി യതായി ചൈനീസ് ഗവേഷകര്‍. രോഗ ബാധിതരില്‍ മൂന്നിലൊരാളുടെ ജീവനെടുക്കു ന്ന’നിയോകോവ്’എന്ന പുതിയ തരം കോവിഡ് വൈറസ് അതിമാരകമാണെന്ന് ഗവേ ഷകര്‍
വുഹാന്‍: കോവിഡ്19 വൈറസ് കണ്ടെത്തിയ വുഹാനില്‍ പുതിയതരം വൈറസിനെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. രോഗ ബാധിതരില്‍ മൂന്നിലൊരാളുടെ ജീവനെടുക്കുന്ന’നിയോകോവ്’എന്ന പുതി യ തരം കോവിഡ് വൈറസ് അതിമാരകമാണെന്ന് ഗവേഷകര്‍ അറിയിച്ചു. വുഹാന്‍ സര്‍വകലാശാലയി ലെ ഗവേഷകരാണ് ഞെട്ടിപ്പി ക്കുന്ന കണ്ടെത്തലുകള്‍ പുറത്തുവിടുന്നത്.
ദക്ഷിണാഫ്രിക്കയിലാണ് നിയോകോവ് വൈറസ് ആദ്യമായി കണ്ടെത്തിയത്. നിയോകോവ് സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത് വവ്വാലുകളിലാണ്. പിന്നീട് മറ്റ് മൃഗങ്ങളി ലേക്കും പടര്‍ന്നു. നിയോകോവിന്റെ നി ലവിലെ വകഭേദത്തിന് പരിവര്‍ത്തനം സംഭവിച്ച് കഴിഞ്ഞാല്‍ ഉടന്‍ മനുഷ്യനിലേക്കും വ്യാപിച്ച് തുടങ്ങു മെന്നാണ് ഗവേഷകര്‍ വ്യ ക്തമാക്കി.’നിയോകോവ്’ ഉയര്‍ന്ന മരണനിരക്കും നിലവിലെ കോവിഡ് വൈറ സിനെക്കാള്‍ ഉയര്‍ന്ന പ്രക്ഷേപണ നിരക്കും ഉള്ളതാണ്. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് വൈറസ് പുതിയതല്ല. മെര്‍സ്‌കോവ് വൈറസുമായി ബ ന്ധപ്പെട്ടിരിക്കുന്ന നിയോകോവ് 2012ലും 2015ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ കണ്ടെ ത്തിയിരുന്നു. ഇത് മനുഷ്യരില്‍ കോവിഡ് വൈറസിന് കാരണമാകുന്ന സാര്‍സ് കോവ്-2 ന് സമാനമാണ്.
വുഹാന്‍ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ യോഫിസിക്സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ഈ വൈറസിന് ഒരു മ്യൂട്ടേഷന്‍ മാത്രമേ ആവശ്യമുള്ളൂ.











