‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലിസ് പിടികൂടു ന്ന ത് സഹിക്കാന്‍ കഴിയില്ല. അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ ന ന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണം’ -നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊല പ്പെടുത്തിയ കേസിലെ പ്രതി കല്ലുവാതുക്കലില്‍ രേഷ്മയ്ക്കെതിരെ ഇത്തിക്കരയാറ്റില്‍ ആത്മ ഹത്യ ചെയ്ത ആര്യയുടെ കുറിപ്പില്‍ പറയുന്നു
കൊല്ലം: കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കല്ലുവാതുക്കലില്‍ രേഷ്മയ്ക്കെതിരെ ഇത്തിക്കരയാറ്റില്‍ ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ് പൊ ലിസ് കണ്ടെടുത്തു. ‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം ന ന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലിസ് പിടി കൂടുന്നത് സഹിക്കാന്‍ കഴിയില്ല. അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ ന ന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണം- ആര്യ ആത്മഹത്യാ കുറിപ്പില്‍ എഴുതി.
രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളാണ് ഭര്‍ത്തൃസഹോദരന്റെ ഭാര്യയായ ആര്യ. ഇവരു ടെ പേരിലുള്ള സിം കാര്‍ഡാണ് ഫേസ്ബുക്കി ലൂടെ പരിചയപ്പെട്ട കാമുകനുമായി ചാറ്റ് ചെയ്യാന്‍ രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിച്ചറിയാന്‍ ആര്യയോട് പോലിസ് സ്റ്റേഷനി ലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.
പൊലിസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതി നു പിന്നാലെയാണ് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതായത്.ആര്യയുടെ ഭര്‍ത്തൃസഹോദ രിയുടെ മകള്‍ ഗ്രീഷ്മയെയും ഒപ്പം കാണാതാവുകയായിരുന്നു. ഇന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ആറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയുടെ ഭര്‍തൃ സഹോദര ഭാര്യ ആര്യയോട് ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആര്യക്ക് കൂട്ടുപോയതായിരുന്നു സഹോദരിയുടെ മകള്‍ ഗ്രീഷ്മ. ഇത്തിക്കരയാ റിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്ന് പരി സരത്ത് പൊലീസ് പരിശോധന നടത്തി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.