ദുബായ് : യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കുമ്പോൾ ഇപ്പോൾ നേരത്തേക്കാളും കുറഞ്ഞ തുകയേ ലഭിക്കൂ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 23.61ൽ നിന്ന് 23.44 ആയി ഉയർന്നത് ആകെയാണ് കാരണം. രൂപയുടെ ശക്തിപ്പെടുത്തൽ പ്രവാസികൾക്കിടയിൽ നിരാശയ്ക്ക് വഴിവെക്കുകയാണ്.
ഇസ്രയേൽ–ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഡോളർക്ക് നേരെ കുറച്ച് ദുർബലത ഉണ്ടായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യം വർധിച്ചത്. തുടർച്ചയായി ശക്തി പ്രാപിച്ചിരുന്ന ഡോളർ വെട്ടിനിർത്തലിന് ശേഷം താഴ്ന്ന്, ഡോളർ സൂചിക 98–99 നിരക്കുകളിൽ നിന്ന് 97.7 ആയി കുറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിലധികമായി ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹത്തിനെതിരെ 23.1 മുതൽ 23.3 എന്ന നിലയിൽ നിലനിന്നിരുന്നു. ജൂൺ 14ന് ആരംഭിച്ച സംഘർഷത്തിന് പിന്നാലെ രൂപയുടെ മൂല്യം കുറയുകയും, ആ സമയത്തെ നേട്ടം ഉപയോഗിച്ച് പ്രവാസികൾ വലിയ തോതിൽ പണം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
മണി എക്സ്ചേഞ്ച് വ്യവസായ രംഗത്തെ വിവരമനുസരിച്ച്, കഴിഞ്ഞ രണ്ടാഴ്ചയായി സാധാരണത്തേക്കാൾ ഉയർന്ന അളവിലാണ് പണകൈമാറ്റം നടന്നത്. ജൂൺ അവസാനം ശമ്പള വിതരണം ആരംഭിക്കുന്ന ഈ ഘട്ടത്തിൽ അത്യാവശ്യത്തിനുള്ള പണം മാത്രമേ ഇപ്പോൾ അയക്കാവൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.