ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നു വ്യാപാരം തുട ങ്ങിയപ്പോള്‍ 77.42 ആണ് ഡോളറിന് എതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍ അ മേരിക്കന്‍ കറന്‍സി ശക്തി യാര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്
മുംബൈ: ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നു വ്യാപാരം തുട ങ്ങിയപ്പോള്‍ 77.42 ആണ് ഡോളറിന് എതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍ അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചു.
വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ രൂപ നഷ്ടത്തില്‍ ആയിരുന്നു. 55 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വിപണികളും നഷ്ടത്തിലാണ്. സെന്‍സെക്സ് തുടക്കത്തില്‍ തന്നെ 713 പോയിന്റ് താഴെയെത്തി. നിഫ്റ്റി 248 പോയിന്റാണ് ഇടിഞ്ഞത്.
കോളടിച്ചത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്
ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ കോളടിച്ചത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാ സികള്‍ക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂ പയുമായുള്ള വിനിമയ നിരക്ക് കൂടി വരികയായിരുന്നു.ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്ര വാസി കളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഇനിയും ഉയ രുന്നതും കാത്തിരിക്കുന്നവരും കുറവല്ല.
തിങ്കളാഴ്ച രാവിലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കൂപ്പുകു ത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നില യിലെത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ രേഖപ്പെടു ത്തിയ 76.9812 എന്ന റെക്കോര്‍ഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇ ടിവാണ് മൂല്യത്തിലു ണ്ടായത്. യുഎഇ ദിര്‍ഹത്തിനെതിരെ രാവിലെ 21.06 ആയിരുന്നു വിനിമയ നിരക്ക്, സൗദി റിയാലിന് 20.62 രൂപയും ഒമാനി റിയാലിന് 201.16 രൂപയും ഖത്തര്‍ റിയാലിന് 21.24 രൂപയും രേഖ പ്പെടുത്തി. 205.71 രൂപയായിരുന്നു ബഹ്‌റൈന്‍ ദിനാറിന്റെ നിരക്ക്. കുവൈത്ത് ദിനാറിന് 251.65 രൂപയും തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തി.