അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. ഇരുവരും കല്‍പ്പറ്റ യില്‍ നടക്കുന്ന റോഡ്ഷോയിലും തുടര്‍ന്നുള്ള പൊതുസമ്മേളനത്തിലും പങ്കെടുക്കും
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍. അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആ ദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കാനുള്ള ഒരുക്കത്തിലാണ് യു ഡിഎഫ്. ഇരുവരും കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്ഷോയിലും തുടര്‍ന്നുള്ള പൊതുസമ്മേളനത്തിലും പ ങ്കെടുക്കും. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരുള്‍പ്പെടെ ആയിരക്ക ണക്കിന് പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലെത്തുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മു സ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാ ബ് തങ്ങള്‍, എഐസിസി ജനറല്‍ സെ ക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സ ലാം, മോന്‍സ് ജോസഫ് എം എല്‍എ, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, സി.പി ജോണ്‍ തുടങ്ങിയ നിരവധി നേതാക്കളും പങ്കെടുക്കും.