വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് അടിച്ചു തകര്‍ക്കുകയും ഓ ഫീസ് സ്റ്റാഫിനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂ ടി പിടിയിലായി. ഇതോടെ കേസി ല്‍ പിടിയിലായവരുടെ എണ്ണം 25 ആയി. ജാമ്യമില്ലാ വ കുപ്പ് പ്രകാരമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്കെതിരെ കേ സെടുത്തിട്ടുള്ളത്.
കല്‍പ്പറ്റ : വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് അടിച്ചു തകര്‍ക്കുകയും ഓ ഫീസ് സ്റ്റാഫിനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ ആറ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ കൂടി പിടിയി ലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേ സെടുത്തിട്ടുള്ളത്.
സംഭവത്തില്‍ എസ്എഫ്ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു അട ക്കം 19 പേര്‍ നേരത്തെ പിടിയിലായിരുന്നു. അറസ്റ്റിലായ 19 പേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാ ന്‍ഡ് ചെയ്തു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. പാര്‍ട്ടിതലത്തിലും പ്രവ ര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകും.
സംഭവത്തിലെ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കല്പറ്റ ഡിവൈ എസ്പിയെ സസ്‌പെന്‍ഡ് ചെയ്തിരു ന്നു. മനോജ് എബ്രഹാമിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുക യും ചെയ്തിരുന്നു. എസ് എഫ് ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്തിരുന്നു.
ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിക്കാന്‍ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് വയ നാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് എസ് എഫ് ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.