രാഹുല്‍ കുറ്റക്കാരനാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനാല്‍ രാഹുലിന്റെ എംപി സ്ഥാനത്തുള്ള അയോ ഗ്യത നിലനില്‍ക്കും. കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവി നെതിരെയുള്ള അപ്പീലില്‍ ഈ മാസം 13ന് വാദം കേട്ട അഡീഷനല്‍ സെഷന്‍സ് ജ ഡ്ജി ആര്‍ പി മൊഗേര ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയാ യിരുന്നു
അഹമ്മദാബാദ് : അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി ക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. രാഹുല്‍ കുറ്റക്കാര നാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനാല്‍ രാഹുലിന്റെ എംപി സ്ഥാന ത്തുള്ള അയോഗ്യത നിലനില്‍ക്കും.
കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലില്‍ ഈ മാസം 13ന് വാദം കേട്ട അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ പി മൊഗേര ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇ ന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സൂറത്ത് സെഷന്‍സ് കോടതിയില്‍ രണ്ട് അപേക്ഷകളാണ് രാഹു ലിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ചിരുന്ന ത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കില്‍ അപ്പീല്‍ തീര്‍പ്പാക്കുന്ന ത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനുമാണ്.
സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി മാര്‍ച്ച് 23നാണ് രാഹുലിനെ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. പിറ്റേന്ന് തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്ത് നിന്ന് അയോ ഗ്യനാക്കി ഉത്തരവിറക്കി. പിന്നാലെ വസതി ഒഴിയാനുള്ള നോട്ടീസും നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തി ലെ 499, 500 (അപകീര്‍ത്തി പ്പെടുത്തല്‍) വകുപ്പുകള്‍ പ്രകാരമുളള പരമാവധി ശിക്ഷയാണ് കീഴ്‌ക്കോടതി രാഹുലിനെതിരെ വിധിച്ചത്.
കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി ഈ മാസം മൂന്നിനാണ് സെഷന്‍സ് കോടതിയെ സമീപി ച്ചത്. ശിക്ഷ സ്റ്റേ ചെയ്യുന്നതിനും കുറ്റം റദ്ദാക്കുന്നതിനും വെവ്വേ റെ ഹര്‍ജികള്‍ അന്ന് രാഹുലിന് വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത കോടതി, കുറ്റക്കാ രാനാണെന്ന് കണ്ടെത്തി യ വിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദി ക്കും ഗുജറാത്ത് സര്‍ക്കാറിനും നോട്ടീസ് അയച്ചു. കഴിഞ്ഞയാഴ്ച ഇരു കക്ഷികളെയും കേട്ട ശേഷമാണ് ഉത്തരവ് പറയാനായി ഇന്നേക്ക് മാറ്റിയത്.
2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാ ണെന്ന്’ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ഗുജറാത്തിലെ ബിജെപി നേതാവ് പൂ ര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.












