ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിരിക്കുന്നത്. അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും അഞ്ച് നേതാക്കളുടെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ ലോക്ക് ചെയ്തതായി കോണ്‍ഗ്രസ്. വക്താവ് രണ്‍ദീപ് സുര്‍ജേവാല, എഐസിസി ജനറല്‍ സെക്രട്ടറിമാ രായ കെ സി വേണുഗോപാല്‍, അജയ് മാക്കന്‍, ലോക്സഭ വിപ്പ് മാണിക്കം ടാഗോര്‍, സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ ലോക്ക് ചെയ്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിരി ക്കുന്നത്. അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു വെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിട്ടാല്‍ തങ്ങള്‍ ഇന്ത്യക്കുവേണ്ടി പോരാടുന്നതില്‍ നിന്ന് പിന്തിരിയുമെന്ന് അവര്‍ കരുതുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.












