കാലാതീത മഹാകാവ്യമായ രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ധർമ്മത്തിന്റെയും നീതിയുടെയും സാര്‍വ്വലൗകികമായ സന്ദേശം മനസിലാക്കാനും പ്രചരിപ്പിക്കാനും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ജനങ്ങളോട് ആവശ്യപ്പെട്ടു.
ചടങ്ങിനെ ആഘോഷത്തിന്റെ നിമിഷം എന്ന് വിശേഷിപ്പിച്ച ശ്രീ നായിഡു, ശ്രീരാമനെ മാതൃകാ പുരുഷനും ആദർശപ്രതിഭയുമെന്ന് വിശേഷിപ്പിച്ചു. നീതിയും ഉത്തരവാദിത്തവുമുള്ള ഒരു സാമൂഹിക ക്രമം സ്ഥാപിക്കുന്നതിൽ നിർണായകപങ്കുവഹിക്കുന്നമൂല്യങ് ങളെ അദ്ദേഹം ജീവിതത്തിൽ മാതൃകയാക്കിയെന്നും വ്യക്തമാക്കി.
തെക്ക് കിഴക്കൻ ഏഷ്യയിലെ മിക്ക രാജ്യങ്ങളുടെയും സംസ്കാരത്തിൽ പ്രകടവും ആഴത്തിലുള്ളതുമായ സ്വാധീനം ചെലുത്തുന്ന തരത്തിലുള്ള സാര്‍വ്വലൗകികമായ ഒരു ദർശനമാണ് രാമായണം ഉൾക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന രാമന്റെ ആശയങ്ങൾ മതേതരമാണെന്നും ജനങ്ങളുടെ ജീവിതത്തിലും ചിന്തയിലും അവ ചെലുത്തിയ സ്വാധീനം കുറഞ്ഞത് രണ്ടര സഹസ്രാബ്ദത്തിലേറെ നീളുന്ന തരത്തിൽ അഗാധമാണെന്നും ആർതർ ആന്റണി മക്ഡൊണാളിനെ ഉദ്ധരിച്ച് ഉപരാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിൽ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലുമുള്ള കവികൾ, നാടകകൃത്തുക്കൾ, നർത്തകർ, സംഗീതജ്ഞർ, നാടോടി കലാകാരന്മാർ എന്നിവരുടെ ഭാവനയെ രാമായണം ഉണർത്തിയിട്ടുണ്ടെന്നു പ്രസ്താവിച്ച ശ്രീ നായിഡു തെക്ക് കിഴക്കൻ ഏഷ്യയിലെ ജാവ, ബാലി, മലയ, ബർമ, തായ്‌ലൻഡ്, കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ശ്രീരാമകഥയ്ക്ക് വലിയ സാംസ്കാരിക പ്രാധാന്യമാണുള്ളതെന്നും ചൂണ്ടിക്കാട്ടി.
രാമായണമെന്ന ഇതിഹാസത്തിന്റെ സാർവത്രിക ആകർഷണം കൂടുതൽ വ്യക്തമാക്കിയ ഉപരാഷ്ട്രപതി, ദക്ഷിണേഷ്യ മുതൽ കിഴക്കൻ ഏഷ്യ വരെ വിവിധ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള രാമായണത്തിന്റെ വ്യത്യസ്ത പതിപ്പുകളുടെ വിശദമായ പട്ടികയും സൂചിപ്പിച്ചു.
ബുദ്ധ, ജൈന, സിഖ് മതങ്ങളും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ രാമായണത്തെ
സ്വാംശീകരിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മഹാത്മാഗാന്ധിയുടെ രാമരാജ്യ സങ്കല്പം പരാമർശിച്ച ഉപരാഷ്ട്രപതി രാമരാജ്യമെന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും, സമാധാനപരമായ സഹവർത്തിത്വം, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവയിലൂന്നിയതുമായ ജനകേന്ദ്രീകൃത ജനാധിപത്യ ഭരണത്തിന്റെ ആദർശമാണെന്ന് വിശേഷിപ്പിച്ചു.