മസ്‌കത്ത് : പതിനൊന്നാം രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 50 ദിവസം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ലോഞ്ചിങ് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അരങ്ങേറി.ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗ ഗ്രൂപ്പുകള്‍ പങ്കെടുത്ത യോഗ പ്രദര്‍ശനം, സൂര്യ നമസ്‌കാരം, യോഗ നൃത്തം, ഭരതനാട്യം, സൗണ്ട് ബാത്ത്, ചിരി യോഗ തുടങ്ങിയവ അരങ്ങേറി. യോഗ പ്രദര്‍ശനവും മറ്റു പരിപാടികളും അവതരിപ്പിച്ചവരെ അംബാസഡര്‍ ജി വി ശ്രീനിവാസ് അഭിനന്ദിച്ചു.











