രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി 16 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസ ര്‍ക്കാര്‍. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 16 യു ട്യൂബ് വാര്‍ത്താ ചാനലുകള്‍ ക്കാണ് കേന്ദ്രാ വാര്‍ത്താവിതരണ മന്ത്രിലായും വിലക്കേര്‍പ്പെടുത്തിയത്. ആറ് യൂട്യൂബ് ചാ നലുകള്‍ പാകിസ്ഥാനില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്
ന്യൂഡല്‍ഹി : രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തി 16 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ,പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 16 യു ട്യൂബ് വാര്‍ത്താ ചാനലുകള്‍ക്കാണ് കേ ന്ദ്രാ വാര്‍ത്താ വിതരണ മന്ത്രിലായും വിലക്കേര്‍പ്പെടുത്തിയത്. ആറ് യൂട്യൂബ് ചാനലുകള്‍ പാകിസ്ഥാ നില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ടിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 18 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മൂന്ന് ആഴ്ചകള്‍ക്കുള്ളിലാണ് 16 യൂട്യൂബ് ചാനലുകളെ കൂടി നിരോധിച്ചിരിക്കുന്നത്. 2021ലെ ഐടി നിയമങ്ങളുടെ 18 ാം ചട്ടം അനുസരിച്ച് ചാ നലുകള്‍ പ്രക്ഷപണ മന്ത്രാലയ ത്തിന് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ പരിഭ്രാന്തി പരത്താനും സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാ നുമായി വ്യാജവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നി രോധനം ഏര്‍പ്പെടുത്തിയതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ചാനലുകള്‍ക്കെല്ലാം കൂടി 68 കോടിയിലധികം വ്യൂവര്‍ഷിപ്പുണ്ട്.
‘രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങള്‍, സാമുദായിക സൗഹാര്‍ദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2021ലെ ഐടി ചട്ടങ്ങളിലെ റൂള്‍ 18 പ്രകാരം ഈ ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങ ള്‍ നല്‍കിയിരുന്നില്ല. ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തില്‍ ഒരു സമുദായത്തെ ഭീകര സ്വഭാവമുള്ളവരായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തു കയും ചെയ്തുവെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഈ മാസം അഞ്ചിന് ഇതേ കാരണത്താല്‍ നാല് പാക് ചാനലുകള്‍ അടക്കം 22 യുട്യൂബ് ചാനലുകള്‍ സര്‍ ക്കാര്‍ വിലക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളി ലായി 55 യു ട്യൂബ് ചാനലുകള്‍ക്കും വി ലക്ക് ഏര്‍പ്പെടുത്തിയിരുന്നു.