ജോസ് കെ മാണി തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബോര്‍ഡ് കോര്‍ പറേഷന്‍ സീറ്റ് വിഭജനം സംബന്ധിച്ചും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരു മാനമായി
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനം. ജോസ് കെ മാണി തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബോര്‍ഡ് കോര്‍പറേഷന്‍ സീറ്റ് വിഭജനം സംബന്ധിച്ചും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി.
രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കണമെന്ന് ഇന്നു ചേര്‍ന്ന ഇടതുമുന്നണി യോഗത്തി ലാണ് ഇക്കാര്യം തീരുമാനമായത്.ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് നവംബര്‍ 29നാണ് തെര ഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 16ന് അവ സാനിക്കും.
കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയതോടെ ജോസ് കെ മാണ് എംപി സ്ഥാനം രാജിവെക്കുകയായിരുന്നു.രാജ്യസഭായിലേക്ക് മല്‍സരിക്കുനുള്ള സാധ്യത ജോസ് കെ മാണി പരസ്യമായി തള്ളിയിട്ടില്ല. ജോസ് കെ. മാണി മത്സരിക്കുന്നതിനോടാണ് സിപിഎമ്മിനും താല്‍പര്യം. കെ എം മാണിയുടെ മരണ ശേഷം പിജെ ജോസഫുമായുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് രാജ്യസഭാ അംഗത്വം രാജിവച്ച് ജോസ് എല്‍.ഡി.എഫിലേക്ക് വന്നത്.
ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ ജോസ് അല്ലാതെ മറ്റൊരു പേര് പാര്‍ട്ടിയുടെ മുന്‍പിലില്ല. മുതിര്‍ന്ന നേതാ വ് വേണമെന്നതാണ് പാര്‍ട്ടിക്കുള്ളിലെ വികാരമെന്നാണ് അണിയറ ചര്‍ച്ചകള്‍.