പ്രതിഷേധിച്ചതിന്റെ പേരില്‍ ലോക്സഭയില്‍ എം പിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാ ലെ രാജ്യസഭയിലും എം പിമാര്‍ക്ക് സസ്പെന്‍ഷന്‍. എഎ റഹീം, വി ശിവദാസന്‍, ഇ സ ന്തോഷ് കുമാര്‍ മലയാളികളടക്കം 19 എം പിമാര്‍ക്കാണ് സസ്പെന്‍ഷന്‍.
ന്യൂഡല്‍ഹി : പ്രതിഷേധിച്ചതിന്റെ പേരില്‍ ലോക്സഭയില്‍ എം പിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാ ലെ രാജ്യസഭയിലും എം പിമാര്‍ക്ക് സസ്പെന്‍ഷന്‍. എഎ റ ഹീം, വി ശിവദാസന്‍, ഇ സന്തോഷ് കുമാ ര്‍ മലയാളികളടക്കം 19 എം പിമാര്‍ക്കാണ് സസ്പെന്‍ഷന്‍. ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭ യുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. മലയാളി എം പിമാരെ കൂടാതെ ഡി എം കെയുടെ കനിമൊഴി, തൃണമൂലിന്റെ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നി വരും നടപടി നേരിട്ടവരില്‍പ്പെടും.
പ്രതിപക്ഷത്തെ സഭയില്‍ അവഹേളിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സി പി എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു. നാളെ മുതല്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറ ഞ്ഞു.
വിലക്കയറ്റം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ എം പിമാര്‍ ഇന്ന് രാജ്യസഭയില്‍ പ്രതിഷേധിച്ചത്. രാവിലെ 11ന് നടുത്തളത്തിലിറങ്ങി പ്രതി പക്ഷം പ്രതിഷേധിച്ചതോ ടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന് 12ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം ലോക്സഭയില്‍ നാല് എം പിമാരേയും സസ്പെന്‍ഡ് ചെയ്തിരുന്നു. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് അടക്കമുള്ള പ്രതിപക്ഷ എം പിമാര്‍ക്കെതിരെ യായിരുന്നു നടപടി.











