രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ത്ത ഐഷ സുല്‍ത്താനയെ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ വിട്ടയച്ചു. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും പൊലീസ്
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ത്ത ഐഷ സുല്‍ത്താനയെ അന്വേഷണ സംഘം ചോ ദ്യം ചെയ്ത് വിട്ടു. മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്. ഐ ഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും കവരത്തി പൊലീസ് അറിയിച്ചിട്ടുണ്ട്.
വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ അഭിഭാഷകനോടെ പ്പമാണ് ചോദ്യം ചെയ്യലിന് ഐഷ ഹാജര യത്. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ ഉപ യോഗിക്കുകയാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ ആരോപിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാന ത്തിലാണെന്നാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.
അതേസമയം ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തില്‍ നിന്നും മാറ്റാന്‍ അ ഡ്മിനിസ്‌ട്രേഷന്‍ നീക്കം നടത്തുന്നതായി നേര ത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കര്‍ണാ ടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശ്രമം. എന്നാല്‍ ഇതിന് ഔദ്യോഗികമായി അഡ്മിനി സ്‌ട്രേ ഷന്‍ നീക്കം തുടങ്ങിയതായി ദ്വീപിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഭരണകൂട തീരുമാനങ്ങള്‍ക്കെതിരെ നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ നീക്കമെന്നാണ് സൂചന.