ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്ക്കെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്
കൊച്ചി: രാജ്യദ്രോഹകുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണകൂട നടപടിക്കെതിരെ ആക്ടിവിസ്റ്റും ചല ച്ചിത്ര പ്രവര്‍ത്തകയും ദ്വീപ് നിവാസിയുമായ ഐ ഷ സുല്‍ത്താന ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരായ രാജ്യദ്രോഹ ക്കേസ് നിലനില്‍ക്കില്ലെന്നും ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീ സ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തിനാണ് ഐഷ സുല്‍ത്താനയ്‌ക്കെ തിരെ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹകുറ്റം ചുമത്തിയത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.താന്‍ കവരത്തിയി ലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ പരിഗണിക്കും.
ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശന ദിനമായ ഇന്ന് ലക്ഷദ്വീപില്‍ സേവ് ലക്ഷ്ദ്വീപ് ഫോറം കരിദിനം ആചരിക്കുക യാണ്. വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയും കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം. എന്നാല്‍ കരിങ്കൊടി വീടുകളില്‍ ഉയര്‍ത്തിയതിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.