രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂ റിനിടെ കേരളത്തില്‍ 30,203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,965 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,28,10,845 ആയി. രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 30,203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 460 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,39,020 ആയി.33,964 പേ ര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായ ത്. 3,19,93,644 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,78,181 പേരാണ് വിവിധ ഇടങ്ങളില്‍ രോഗം ബാ ധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഇതുവരെ രാജ്യത്ത് 65,41,13,508 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അ റിയിച്ചു. ഇന്നലെ മാത്രം ഒരു കോടിയിലധികം പേരാണ് വാക്സിന്‍ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂ റിനിടെ 16,06,785 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പിരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 52,31,84,293 ആയി ഉയര്‍ന്നു.