24 മണിക്കൂറിനിടെ 507 മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം 418,987 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂഡല്‍ഹി : രാജ്യത്ത് 41,383 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 507 മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം 418,987 ആയ തായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,12,57,720 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 4,09,394 പേരാണ് ചികിത്സയിലുളളതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 38,652 പേരാണ് രോഗമുക്തി നേടിയ ത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,04,29,339 ആയി ഉയര്‍ന്നു. നിലവില്‍ 41,78,51,151 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കണ ക്കുകള്‍ വ്യക്തമാക്കുന്നു.
ഇതുവരെ കോവിഡ് പരിശോധനയ്ക്ക് 450,911,712 സാമ്പിളുകളാണ് പരീക്ഷിച്ചത്. ഇതില്‍ 1718,439 എ ണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്ക ല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.