369 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി.39,114 പേര്‍ രോഗ മുക്തരുമായി
ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 മര ണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ച ത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39, 114പേര്‍ രോഗ മുക്തരുമായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ 25, 772 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 78,4 7,625പേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കി. ഇതോടെ ആകെ വാക്‌സിനേഷന്‍ 70,75,43,018 ആയി.