100 കോടിയിലധികം പേരാണ് വാക്സിന്‍ സ്വീകരിച്ചത്. രാജ്യം അസാധാരണ ലക്ഷ്യത്തിലെ ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,786 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. ഇതോ ടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 34,143,236 ആയി.1,75, 745 പേരാണ് വിവിധ ഇടങ്ങളില്‍ രോ ഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 100 കോടിയിലധികം പേരാണ് വാക്സിന്‍ സ്വീകരിച്ചത്. രാജ്യം അസാധാരണ ലക്ഷ്യത്തിലെ ത്തിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തി ലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 18,641 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 33,514,449 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 231 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോറോണ മരണം 453,076 ആയി.
100 കോടി ഡോസ് വാക്സിന്‍ നല്‍കാനായത് അസാധാരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സി നേഷന്‍ 100 കോടി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ രാജ്യ ത്തെ അഭിസംബോധന ചെയ്ത് സംസംരി ക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് ഓരോ പൗരന്റെയും വിജയമാണ്. 100 കോടി എന്നത് വെറും അ ക്ക മല്ല, നാഴികക്കല്ലാണ്. രാജ്യത്തെ മികവിന്റെ പ്രതീകമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. ഇതിനെ ഇന്ത്യ അതിജീവിക്കുമോ എന്നു സംശയം ഉന്നയിച്ചവര്‍ക്കുള്ള മറു പടിയാണ്. ഇന്ത്യ യെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിളക്ക് കത്തിച്ചാലോ, കൈയടിച്ചാലോ കോവിഡ് പോകുമോ എന്ന് പുച്ഛിച്ചവരുണ്ട്. എന്നാല്‍ അതെല്ലാം ഐക്യത്തിനുള്ള യജ്ഞമായിരുന്നു. ഒരുമയുടെ വിജയമാണിത്. ശാസ്ത്രത്തോടും പുതിയ കണ്ടുപിടുത്ത ങ്ങളോടും ഇന്ത്യാക്കാര്‍ കാണിച്ച വിശ്വാസ്യതയാണ് റെക്കോഡ് വാക്സിനേഷന് രാജ്യത്തെ സഹായിച്ചത്. വാക്സിന്‍ വിമുഖത യാണ് പല രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. ജനങ്ങളുടെ പങ്കാളിത്തത്തോടെയാ ണ് ഇന്ത്യ കോവിഡ് പ്രതിരോധം മികച്ചതാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.











