ആശുപത്രിയില്‍ നിരവധി കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്
ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 രോഗികള്‍ മരിച്ചു. കര്‍ണാടക കേരള അതിര്‍ത്തി ജില്ലയാണ് ചാമരാജനഗര്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ ചികിത്സയില്‍ കിടന്നിരുന്ന രോഗികളാണ് മരിച്ചത്. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്.
24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ശനിയാഴ്ച കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ നാലു കോവിഡ് രോഗി കള്‍ മരിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപ ത്രി ക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരു ത്തി. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ കിട്ടിയില്ലെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍, ഓക്‌സി ജന്‍ അയച്ചിരുന്നെന്ന് മൈസൂര്‍ കലക്ട ര്‍ പറയുന്നു.
അതേസമയം, ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വാകാര്യ ആശുപത്രിയില്‍ അഞ്ച് രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണമാണ് മരണം സംഭവിച്ചതെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോ പിക്കുന്നു. ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രക്ഷുബ്ധരായ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.