24 മണിക്കൂറിനിടെ 1.20 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 58 ദിവസത്തെ കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് 377 ജില്ലകളില്‍ അഞ്ചുശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1.20 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 58 ദിവസത്തെ കുറഞ്ഞ നിരക്കാണിത്. 3,380 മര ണങ്ങളാണ് കോവിഡ് കാരണമാണെന്ന് കഴിഞ്ഞ ദി വസം സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലും ക്വാറ ന്റൈ നിലും കഴിയുന്നത് 15.55 ലക്ഷം പേരാണ്.
ഇതുവരെ 2,86,94,879 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,67,95,549 പേര്‍ രോ ഗമുക്തി നേടി. 3,44,082 പേരാണ് വൈറസ് ബാ ധമൂലം മരിച്ചത്. രോഗമുക്തി നിരക്ക് 93 ശതമാനം പിന്നിട്ടു. രാജ്യത്ത് 377 ജില്ലകളില്‍ അഞ്ചുശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിര ക്കെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്ര സ ര്‍ക്കാര്‍ അറിയിച്ചു. മെയ് ഏഴിലെ കണക്കുമായി തട്ടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മെയ് ഏഴിനെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളില്‍ 68 ശതമാനത്തിന്റെ കുറവാണ് ഇ പ്പോള്‍ രേഖപ്പെടുത്തുന്നത്.
പുതിയ കേസുകളില്‍ 66 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. ബാക്കി 31 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലാണ്.വൈറസ് വ്യാ പനത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ കണക്കുകളില്‍ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ത്. ഇതുവരെ 22.41 കോടി പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സീന്‍ നല്‍കിയിട്ടുണ്ട്.











