തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കോവിഡ് രോഗികള്‍. രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000 ന് മുകളിലാണ് കോവിഡ് രോഗികള്‍. രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പേര്‍ക്കുകൂടി കോ വിഡ് സ്ഥിരീകരിച്ചു. 817 പേരാണ് രോഗബാധിതരായി മരിച്ചത്. അതേസമയം, 44,291 പേര്‍ രോ ഗമു ക്ത രാകുകയും ചെയ്തു.
ഇന്നലെ 817 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 4,05,028 ആയി ഉയര്‍ന്നു. നി ലവില്‍ 4,60,704 പേരാണ് ചികിത്സയില്‍ കഴി യുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാ ക്കു ന്നു. മൊത്തം കേസുകളുടെ 1.50 ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 2.42 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17 ദിവസമായി മൂന്നില്‍ താ ഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 2.37 ശത മാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി ഉയര്‍ ന്നു. രാജ്യത്താകെ 36,48,47,549 കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കിയത്.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. ഇന്നലെ 15,600 പേര്‍ക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. 148 മരണവും റിപ്പോര്‍ട്ട് ചെയ് തു. 11,629 പേര്‍ രോഗമുക്തരായി. നിരക്ക് 10.36 ശത മാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,07,925 പേരാണ് ചികിത്സ യിലുള്ളത്. ആ കെ 28,89,186 പേര്‍ രോഗമുക്തരായി. ആകെ മരണം 13,505. മഹാരാഷ്ട്ര (9,558), തമിഴ്‌നാട് (3,367), ആന്ധ്രപ്രദേശ് (3,116), കര്‍ണാടക (2,984), പ ശ്ചിമ ബംഗാള്‍ (1,422) എന്നിങ്ങനെയാണ് മറ്റു സംസ്ഥാ നങ്ങളിലെ കണക്കുകള്‍.