രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 7240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അടുത്ത ആഴ്ചയോടു കൂടി പ്രതിദിന കേസുകള്‍ പതിനായിരത്തിലേക്കെത്തുമെന്ന് ആരോഗ്യ വി ദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 7240 പേര്‍ക്കാണ് പു തുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അടുത്ത ആഴ്ചയോടു കൂടി പ്രതിദിന കേസുകള്‍ പതിനായിരത്തിലേക്കെത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. രാ ജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32,498 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലും മഹാരാഷ്ട്രയിലും കൃത്യമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന ഊര്‍ ജമാക്കാന്‍ നിര്‍ദേശം നല്‍കിയേക്കും. ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തുടരുകയാണെങ്കില്‍ നിയന്ത്ര ണമേര്‍പ്പെടുത്താനാണ് നി ര്‍ദേശം.
കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കു തിച്ചുയരുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവാണു ണ്ടായത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡല്‍ഹിയിലും രോഗബാധ വ്യാപിക്കുകയാണ്. ഡല്‍ഹിയില്‍ ടിപിആര്‍ 2.84 ശതമാനമായി ഉയര്‍ന്നു.
ചില സംസ്ഥാനങ്ങളില്‍ മാത്രമുള്ള രോഗവ്യാപനം നാലാം തരംഗമായി കാണാനാകില്ലെന്നാണ് കേ ന്ദ്രത്തിന്റെ വിലയിരുത്തല്‍.അതേസമയം കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ 2000ന് മുകളിലെത്തി. ഇന്നലെ 2,193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറ ണാകുളത്താണ് കൂടുതല്‍ രോഗികള്‍. ഇന്നലെ 5 കോവിഡ് മരണവും സ്ഥിരീകരിച്ചു. സസ്ഥാനത്ത് കോവിഡ് കേസുകള്‍ പതിനായിരം കടന്നു.കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെ ന്നും പരിശോധനയും നിരീക്ഷണവും തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലക ളില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരു ത്തി.











