കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനി ടെ 38,949 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 97.28 ശതമാനം
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കേന്ദ്ര ആരോഗ്യമന്ത്രാ ലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 കോവിഡ് കേസുകളാ ണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 97.28%. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,10,26,829 ആയി. 4,30,422 ആക്ടീവ് കോവിഡ് കേസുകളാണ് നിലവി ല്‍ രാജ്യത്തുള്ളത്. 3,01,83,876 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാ ക്കി. കഴിഞ്ഞദിവസം 40,026 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
രാജ്യത്ത് കോവിഡ് മരണങ്ങളില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങി എന്നത് ആശ്വാസമേകുന്ന കാ ര്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 542 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏറെ ദി വസങ്ങളില്‍ ആയിരത്തിലധികമായിരുന്ന മരണം കുറഞ്ഞതും ആശ്വാസകരമാണ്. ഇതോടെ രാ ജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,12,531 ആയി ഉയര്‍ന്നു.
ഇതുവരെ 39,53,43,767 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 38,78,078 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധി പ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,55,910 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നല ത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 44,00,23,239 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.












