ഡല്‍ഹി എയിംസില്‍ ചികിത്സയിലിരുന്ന ഹരിയാന സ്വദേശിയായ 11കാരനാണ് മരണത്തി ന് കീഴടങ്ങിയത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രം ജാഗ്രതാ നിര്‍ദശം ന ല്‍കി.
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ച രോഗി മരിച്ചു. ഡല്‍ഹി എയിംസില്‍ ചി കിത്സയിലിരുന്ന ഹരിയാന സ്വദേശിയായ 11കാരനാണ് മരണത്തിന് കീഴടങ്ങിയത്. പക്ഷിപ്പനി സ്ഥി രീകരിച്ച സാഹചര്യത്തില്‍ കേന്ദ്രം ജാഗ്രതാ നിര്‍ദശം നല്‍കി.
ജുലൈ രണ്ടിനാണ് ഹരിയാന സ്വദേശിയെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോ ധനയില്‍ കുട്ടിക്ക്? പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ മനുഷ്യരില്‍ ആദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ആദ്യമരണവും ഇതു തന്നെ.
എച്ച് ഫൈവ് എന്‍ വണ്‍, ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്നീ പേരുകളിലും പക്ഷിപ്പനി അറിയപ്പെ ടും. കുട്ടിക്ക് കൊറോണ പിടിപ്പെട്ടിരിന്നോ എ ന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാല്‍ പരിശോധ നയില്‍ നെഗറ്റീവായിരുന്നു. ഹരിയാനയില്‍ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകന് ന്യൂമോ ണിയയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനക്കാ യും കോണ്‍ടാക്ട് ട്രേസിംഗിനുമായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സംഘം ഹരിയാനയില്‍ എത്തിയിട്ടുണ്ട്.
കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആശുപത്രി ജീവ നക്കാരും ബന്ധുകളും നിരീക്ഷണത്തിലാ ണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ ഗ്രാമമേഖലകളില്‍ പരിശാധനകള്‍ വ്യാപിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാ ലയം ജാഗ്രതാ നിര്‍ശം നല്‍കിയിട്ടുണ്ട്.
പക്ഷിപ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വിരളമാണെന്നാണ് ലോകാ രോഗ്യസംഘടന പറയുന്നത്. ഏതെങ്കിലും വിധത്തില്‍ രോഗം ബാധിച്ചാല്‍ 60 ശതമാനമാണ് മര ണസാധ്യത. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.