രാഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡിനൊഴികെയുള്ള മറ്റ് ചികിത്സകള്‍ നിര്‍ത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാ ലിറ്റി ആശുപത്രി. രാജ്യത്ത് ആകെ കൊവിഡ് മരണം 1,67,642.
ന്യുഡെല്‍ഹി : പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ലക്ഷം കടന്നതോടെ രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കണക്കില്‍ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി. രോഗമുക്തി നിരക്ക് 22 ശതമാനം.
രാഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡിനൊഴികെയുള്ള മറ്റ് ചികിത്സകള്‍ നിര്‍ത്തി വച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാ ലിറ്റി ആശുപത്രി അറിയിച്ചു. എയിംസിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തിന് ശേഷം അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമായിരി ക്കും നടക്കുക.
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കര്‍ശന മാക്കി. ജമ്മുകശ്മീര്‍, തമിഴ്നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ കര്‍ശന മാക്കിയത്.