കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണി ക്കൂറില്‍ 5,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം സജീവമായ കേസുകളുടെ എണ്ണം 37,093 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അ റിയിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും മാരകമായ തോതില്‍ കോവിഡ് വ്യാപിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാല യം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 5,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ച ത്. രാജ്യത്തെ മൊത്തം സജീവമായ കേസുകളുടെ എണ്ണം 37,093 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറി യിച്ചു. അതേസമയം, തിങ്കളാഴ്ച ഇന്ത്യയില്‍ 5,880 കോവിഡ് കേസുകളും 35,199 സജീവ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവാണ് കാണു ന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് കേരളത്തിലാണ്.മഹാരാഷ്ട്ര,ഡല്‍ഹി, ഗുജറാ ത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തീവ്രമാണ്. ലഖ്നൗവില്‍ ദിവസം 61 പുതിയ കോ വിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, സംസ്ഥാനത്തൊട്ടാകെ ആകെ 176 പുതിയ അണുബാ ധകള്‍ രേഖപ്പെടുത്തിയ തായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ, ഇപ്പോള്‍ സംസ്ഥാ നത്തെ സജീവ് കേസുകളുടെ എണ്ണം 1,282 ആയി ഉയര്‍ന്നു.
തമിഴ്‌നാട്ടിലും സ്ഥിതി ഭീകരമാവുകയാണ്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 2,000 കടന്ന തിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി. കഴി ഞ്ഞ 24 മണിക്കൂറിനുള്ളില്‍, സംസ്ഥാന ത്ത് 386 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 2,099 ആയി. തി ങ്കളാഴ്ച 63 കാരി വൈറ സിന് കീഴടങ്ങി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം തുടക്കം മുതല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിര ത്തില്‍ അധികമാണ്. രാജ്യത്ത് കോവിഡ് വ്യാപനം കൂടുതല്‍ തീവ്രമായ സാഹചര്യത്തില്‍ നിരവധി അടി യന്തര നടപടികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിയ്ക്കുന്നത്. കോവിഡ് വ്യാപനം തടുക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതിനോടകം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ സമയാസമയങ്ങളില്‍ വിലയിരുത്തുകയാണ്. അതേസമയം, കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമി ല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.